Zygo-Ad

കുട്ടികളുടെ വാഹന ദുരുപയോഗം; രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി


തൃശ്ശൂർ: കുട്ടികളുടെ വാഹന ദുരുപയോഗത്തിൽ രക്ഷിതാക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഗതാഗത മന്ത്രി സി.പി. ജോൺ. കുട്ടികളെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ രക്ഷിതാക്കൾ വാഹനങ്ങൾ വിറ്റുതുലയ്ക്കണമെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. സ്വകാര്യ ബസ്സുകളെ മാത്രം കുറ്റം പറയാൻ കഴിയില്ലെന്നും സമയക്രമത്തിലെ പ്രശ്നങ്ങളാണ് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ബസ്സുകളുടെ സമയക്രമം പുനഃപരിശോധിക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് സർവീസ് പൂർത്തിയാക്കാൻ ആവശ്യപ്പെടുന്ന നിലവിലെ രീതി മാറ്റുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.



വളരെ പുതിയ വളരെ പഴയ