കോഴിക്കോട്: എം.ഡി.എം.എ കേസിൽ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. കെ.എൻ. മുഹമ്മദ് ഫാബിൻ (41) ആണ് പിടിയിലായത്.
വയനാട് ലക്കിടിയിൽ വെച്ച് രണ്ട് തമിഴ്‌നാട് സ്വദേശികളിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസിന്റെ തുടർഅന്വേഷണത്തിലാണ് ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
