Zygo-Ad

മദ്യലഹരിയിൽ 18-കാരന്റെ അപകടകരമായ ഡ്രൈവിങ്: നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു


ചങ്ങനാശ്ശേരി: തെങ്ങണയിൽ മദ്യലഹരിയിൽ 18-കാരൻ ഓടിച്ച ഇന്നോവ കാർ അമിതവേഗതയിലെത്തി നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. കടുത്ത അപകട ഭീഷണി ഉയർത്തി ചീറിപ്പാഞ്ഞ കാർ നാട്ടുകാർ അതിസാഹസികമായാണ് തടഞ്ഞുനിർത്തി പിടികൂടിയത്.

വാഹനമോടിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി ഗോകുൽ ബിനുവിനെ സംഭവസ്ഥലത്തെത്തിയ പൊലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണം വിട്ട വാഹനം ഇടിച്ച് മറ്റ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രതിക്കെതിരെ അപകടകരമായ രീതിയിലും മദ്യപിച്ചും വാഹനമോടിച്ചതിന് കേസ് എടുത്തു.


വളരെ പുതിയ വളരെ പഴയ