തളിപ്പറമ്പ്: ഉദയഗിരിയിൽ നിന്ന് കാണാതായ അമ്മയെയും ഏഴ് മാസം പ്രായമുള്ള മകളെയും കണ്ടെത്തി. പുളിക്കക്കുന്നേൽ വീട്ടിൽ പി.എസ്. ദിൽന (26), മകൾ എബാറിൻ എന്നിവരെയാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് കണ്ടെത്തിയത്.
ഒക്ടോബർ 27-ന് രാവിലെയാണ് ഇവരെ കാണാതായത്. ദിൽനയുടെ പിതാവ് ഷാജി പൗലോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.
