Zygo-Ad

17-കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; അഡിഷണൽ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ


കൊച്ചി: ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. ജയബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന 17 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഡിഷണൽ ജഡ്ജിയുടെ മകനാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ജഡ്ജിയുടെ പേരിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും നിയമപരമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ