Zygo-Ad

കൗണ്ടർ റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ; ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ


ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കായി റെയിൽവേ കൗണ്ടറുകളിൽ നിന്ന് നേരിട്ട് റിസർവേഷൻ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്കും ഇനി മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പദ്ധതി നടപ്പാക്കാനുള്ള നടപടികൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചു.

ചൊവ്വാഴ്ച മുതൽ ഈ സംവിധാനം നിലവിൽ വരുത്താനും അതിനായി റിസർവേഷൻ അപേക്ഷാ ഫോറത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും റെയിൽവേ ബോർഡ് എല്ലാ ഡിവിഷനുകൾക്കും നിർദ്ദേശം നൽകി. നിലവിൽ ഐ.ആർ.സി.ടി.സി (IRCTC) വെബ്സൈറ്റോ ആപ്പോ വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരുന്നു ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നത്.

പുതിയ ഉത്തരവോടെ, കൗണ്ടറുകളിൽ നിന്ന് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) വഴി ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ യാത്രക്കാർക്കും ഈ സുരക്ഷാ ആനുകൂല്യം ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഫോറത്തിൽ ഇൻഷുറൻസ് ആവശ്യമെന്നു രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടാകും.



വളരെ പുതിയ വളരെ പഴയ