Zygo-Ad

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് ക്രമീകരിക്കും; നിർദേശങ്ങൾ സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചു


തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ച് ഉത്തരവിറക്കി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സമിതിയുടെ അധ്യക്ഷയായി ചുമതലപ്പെടുത്തി.

സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന റൂം വാടക കുറയ്ക്കൽ, എം.ആർ.പി. (MRP) നിരക്കിനേക്കാൾ കുറഞ്ഞ വിലയിൽ രോഗികൾക്ക് മരുന്ന് ലഭ്യമാക്കൽ, വിവിധ രോഗനിർണ്ണയ പരിശോധനകളുടെ നിരക്കുകൾ കുറയ്ക്കൽ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് നിർദേശിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷമായിരിക്കും സമിതി സർക്കാരിന് റിപ്പോർട്ട് നൽകുക. സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സ കൂടുതൽ പ്രാപ്യമാക്കുന്നതിന് ഈ നടപടി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.



വളരെ പുതിയ വളരെ പഴയ