Zygo-Ad

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് യെനപ്പോയ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

 


മംഗളൂരു: വിദ്യാഭ്യാസ സാമുദായിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് മംഗളൂരു യെനപ്പോയ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. മംഗളൂരു ദേരളക്കാട്ടെ യെനപ്പോയ ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സർവകലാശാല ചാൻസിലർ ഡോ. യെനപ്പോയ അബ്ദുള്ളക്കുഞ്ഞിയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.

വ്യക്തിപരമായ ഒരു അംഗീകാരം എന്നതിലുപരി, മർക്കസിന്റെ അക്കാദമിക് നേട്ടങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും ലഭിച്ച വലിയ ആദരവായാണ് ഈ പുരസ്കാരത്തെ കാണുന്നതെന്ന് കാന്തപുരം സോഷ്യൽ മീഡിയയിൽ കുറിച്ചു. തനിക്ക് നൽകിയ ഈ വലിയ ബഹുമതിക്ക് യെനപ്പോയ സർവകലാശാലയ്ക്കും ചാൻസലർ ഡോ. യെനപ്പോയ അബ്ദുള്ള കുഞ്ഞിക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

 

വളരെ പുതിയ വളരെ പഴയ