കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ലഹരിവസ്തുവും മൊബൈൽ ഫോണും കണ്ടെടുത്തു. തടവുകാരനായ റഫീഖിന്റെ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിൽ എന്ന് സംശയിക്കുന്ന ലഹരിവസ്തു അടങ്ങിയ ബോട്ടിലാണ് ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
കൂടാതെ, ജയിലിലെ ആറാം ബ്ലോക്കിന് മുന്നിലെ കെട്ടിടത്തിന്റെ പിൻവശത്ത് നിന്നും ഒളിപ്പിച്ചുവെച്ച നിലയിൽ മൊബൈൽ ഫോൺ, സിം കാർഡ്, ബാറ്ററി, ഡാറ്റ കേബിൾ എന്നിവയും കണ്ടെടുത്തു. ജയിൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവങ്ങളിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
