Zygo-Ad

സതേൺ റെയിൽവേയുടെ എട്ട് എക്സ്പ്രസ് ട്രെയിനുകൾക്ക് സൂപ്പർഫാസ്റ്റ് പദവി; മാറ്റം ജനുവരി 1 മുതൽ


ചെന്നൈ: സതേൺ റെയിൽവേയുടെ കീഴിൽ സർവീസ് നടത്തുന്ന എട്ട് എക്സ്പ്രസ് ട്രെയിനുകൾ സൂപ്പർഫാസ്റ്റ് പദവിയിലേക്ക് ഉയർത്തുന്നു. വേഗത വർധിപ്പിക്കുന്നതിനോടൊപ്പം ട്രെയിനുകളുടെ നമ്പറുകളിലും മാറ്റം വരുത്തും. പുതിയ ക്രമീകരണം 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ചെന്നൈ എഗ്മോർ - രാമേശ്വരം, താമ്പരം - രാമേശ്വരം, താമ്പരം - തിരുച്ചിറപ്പള്ളി, മുംബൈ എൽ.ടി.ടി - നാഗർകോവിൽ എന്നീ റൂട്ടുകളിലെ ട്രെയിനുകൾക്കാണ് സൂപ്പർഫാസ്റ്റ് പദവി നൽകുന്നത്. സമയക്രമത്തിലും ട്രെയിൻ നമ്പറുകളിലും വരുന്ന മാറ്റങ്ങൾ യാത്രികർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് റെയിൽവേ നിർദ്ദേശിച്ചു. ഔദ്യോഗിക റെയിൽവേ ആപ്പുകൾ വഴിയും എൻക്വയറി കൗണ്ടറുകൾ വഴിയും യാത്രക്കാർക്ക് പുതിയ വിവരങ്ങൾ ലഭ്യമാകും.


വളരെ പുതിയ വളരെ പഴയ