Zygo-Ad

കീം (KEAM) 2027 പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ കീം (KEAM 2027) തീയതികൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രഖ്യാപിച്ചു. 2027 ഏപ്രിൽ 21 മുതൽ 26 വരെയാണ് പരീക്ഷകൾ നടക്കുക.

മുൻവർഷങ്ങളിലേതിന് സമാനമായി ഇത്തവണയും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും (CBT). ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് പരീക്ഷയുടെ സമയക്രമം. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് മുന്നോടിയായുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് വിദ്യാർത്ഥികൾ.


വളരെ പുതിയ വളരെ പഴയ