ഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിർണായക തിരുത്തലുകൾ പൂർത്തിയാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഫോം 6-ന്റെ ഓൺലൈൻ പതിപ്പിൽ നിന്ന് എസ്.ഐ.ആർ (SIR) ഡിക്ലറേഷൻ ഒഴിവാക്കി. നേരത്തെ രണ്ട് വിഭാഗങ്ങൾ ഒറ്റ ഫോമിന്റെ ഭാഗമാക്കിയത് നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടർമാർ നൽകേണ്ട സത്യവാങ്മൂലം ഒഴിവാക്കി ഇത് വെവ്വേറെ ഫോമുകളായി നിലനിർത്താനാണ് തീരുമാനം.
ഡിക്ലറേഷൻ പ്രകാരം അവസാന എസ്.ഐ.ആറിലെ വോട്ടറുടെ വിവരങ്ങളോ മാതാപിതാക്കളുടെ വിവരങ്ങളോ നൽകാതെ എൻറോൾമെന്റമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഫോം 6-ൽ നിന്ന് ഡിക്ലറേഷൻ ഒഴിവാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു.
അതേസമയം, ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. ഡൽഹിയിൽ അന്തിമ വോട്ടർ പട്ടിക ഡിസംബർ 22-നും മഹാരാഷ്ട്ര, നാഗാലാൻഡ്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നവംബർ 30-നും പ്രസിദ്ധീകരിക്കും. അതിനിടെ, ഡൽഹി മുസ്തഫാബാദിൽ എസ്.ഐ.ആർ നടപടികളിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണമുയർന്നിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടാൻ സമർപ്പിച്ച ഫോം 7 അപേക്ഷകളിൽ പലതും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
