Zygo-Ad

ചെറിയ ഉള്ളി വില കേട്ടാൽ കണ്ണു നിറയും ; കേരളത്തിൽ കിലോയ്ക്ക് 160 രൂപയായി ഉയർന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഉള്ളി വില കുതിച്ചുയരുന്നു. കേരളത്തിലെ ചില്ലറ വിൽപ്പന ശാലകളിൽ കിലോയ്ക്ക് 160 രൂപ വരെയായി വില ഉയർന്നു.

തമിഴ്നാട്ടിലെ മൊത്തവിപണികളിൽ 60 മുതൽ 70 രൂപ വരെയാണ് നിലവിലെ വില. കാലാവസ്ഥാ വ്യതിയാനം കാരണം വിളവ് കുത്തനെ കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് കർഷകരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് അടക്കമുള്ള പ്രമുഖ ഉള്ളി ഉൽപാദന മേഖലകളിൽ ഇത്തവണ വിളവ് പകുതിയിലധികമായി കുറഞ്ഞിട്ടുണ്ട്.

ഇതിനുപുറമെ വിളവെടുപ്പിന് ശേഷമുണ്ടാകുന്ന തൂക്കക്കുറവും കർഷകർക്ക് വൻ തിരിച്ചടിയാകുന്നു. പാടത്തുനിന്ന് ലഭിക്കുമ്പോൾ ഉണ്ടാകുന്ന ഈർപ്പം മൂലം ദിവസങ്ങൾ പിന്നിട്ട് ഉണങ്ങുമ്പോൾ കാര്യമായ ഭാരക്കുറവുണ്ടാകാറുണ്ട്. ഈ നഷ്ടം നികത്താൻ കർഷകർ ഉള്ളി ഉണക്കി സൂക്ഷിച്ചുവെച്ച ശേഷമാണ് വിപണിയിലെത്തിക്കുന്നത്.

തമിഴ്നാട്ടിലെ മൊത്തവിപണിയിൽ നിന്ന് കേരളത്തിലേക്ക് എത്തുമ്പോൾ ഈ തൂക്കനഷ്ടവും കയറ്റിറക്കു കൂലിയും ഗതാഗതച്ചെലവും ഇടനിലക്കാരുടെ ലാഭവും കൂടി ചേരുമ്പോഴാണ് ചില്ലറ വിൽപ്പന വില ഇരട്ടിയിലധികമായി ഉയരുന്നത്.




വളരെ പുതിയ വളരെ പഴയ