Zygo-Ad

കേരളത്തിലെ നാല് ജില്ലകളിലെ പമ്പുകളിൽ ഇന്ന് എഥനോൾ പരിശോധന; കർണാടകയുടെ കണ്ടെത്തൽ തള്ളി കേന്ദ്രം


തിരുവനന്തപുരം: പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കേരളത്തിലെ പെട്രോൾ പമ്പുകളിൽ ഇന്ന് പരിശോധന നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ അഞ്ച് വീതം പമ്പുകളിലാണ് പരിശോധന നടത്തുന്നത്. പമ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് എഥനോളിന്റെ അളവ് തിട്ടപ്പെടുത്തും. അളവിൽ കൂടുതൽ എഥനോൾ കണ്ടെത്തുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും വിഷയം കേന്ദ്ര തലത്തിൽ ഉന്നയിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

കർണാടകയിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ ഉയർന്ന അളവിൽ (26 മുതൽ 31 ശതമാനം വരെ) എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധനയ്ക്ക് ഉത്തരവിട്ടത്. എന്നാൽ കർണാടക സർക്കാരിന്റെ ഈ കണ്ടെത്തൽ കേന്ദ്ര പെട്രോളിയം മന്ത്രാലയവും പൊതുമേഖലാ എണ്ണക്കമ്പനികളും തള്ളി. രാജ്യത്താകെ നടത്തിയ പരിശോധനകളിൽ എഥനോൾ അളവിൽ കാര്യമായ വ്യതിയാനമില്ലെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ വിശദീകരണം. രാഷ്ട്രീയത്തിന് വേണ്ടി സാങ്കേതിക കുത്തിത്തിരിപ്പ് നടത്തരുതെന്ന് വിഷയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചു.



വളരെ പുതിയ വളരെ പഴയ