Zygo-Ad

ശബരിമല മണ്ഡലകാലത്തെ വെർച്വൽ ക്യൂ ബുക്കിംഗ് സ്ലോട്ടുകൾ പൂർണ്ണമായി നിറഞ്ഞു

 


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് സ്ലോട്ടുകൾ നിലവിൽ ഒഴിവില്ലെന്ന് റിപ്പോർട്ട്. ഡിസംബർ 25 വരെയും ഡിസംബർ 31-നും ബുക്കിംഗ് ലഭ്യമല്ല. മകരവിളക്ക് കാലത്ത് ജനുവരി 1 മുതൽ 9 വരെയാണ് നിലവിൽ സ്ലോട്ടുകൾ ഒഴിവുള്ളത്.

വെർച്വൽ ക്യൂ ലഭിക്കാത്ത ഭക്തർക്കായി നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പമ്പയിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് മാത്രമേ പമ്പയിലേക്ക് നേരിട്ട് കെ.എസ്.ആർ.ടി.സി ടിക്കറ്റ് അനുവദിക്കുകയുള്ളൂ. ബുക്കിംഗ് ഇല്ലാത്ത തീർത്ഥാടകരെ നിലയ്ക്കലിൽ ഇറക്കും. വെർച്വൽ ക്യൂ പാസിൽ അനുവദിച്ചിരിക്കുന്ന സമയത്തുതന്നെ പമ്പയിലും ദർശനത്തിനും എത്തണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ