നാദാപുരം: നാദാപുരം പേരോട് സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയുടെ മതിലിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. തലശ്ശേരിയിൽ നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
പാറക്കടവിൽ നിന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിച്ച ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
