Zygo-Ad

പാൽവില ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല; സർക്കാരിന് കത്ത് നൽകും


തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില ലിറ്ററിന് പത്ത് രൂപ വർധിപ്പിക്കണമെന്ന ആവശ്യവുമായി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ. ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് പാൽവില കൂട്ടണമെന്ന സുപ്രധാന നിർദ്ദേശമുണ്ടായത്. ഇക്കാര്യം ഉന്നയിച്ച് മിൽമ സർക്കാരിന് കത്ത് നൽകും.

ക്ഷീരകർഷകർ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ഉൽപ്പാദനച്ചെലവിലെ വർധനവും കണക്കിലെടുത്താണ് വില വർധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ വിശദീകരിച്ചു. വില കൂട്ടാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നാണ് യൂണിയന്റെ നിലപാട്.

മാസങ്ങൾക്ക് മുൻപ് മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അമൂൽ, നന്ദിനി തുടങ്ങിയ മറ്റ് പ്രമുഖ കമ്പനികളും അടുത്തിടെ പാൽ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും വിലവർധനവ് ആവശ്യപ്പെട്ട് മിൽമ രംഗത്തെത്തിയിരിക്കുന്നത്.



വളരെ പുതിയ വളരെ പഴയ