Zygo-Ad

നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം ബാങ്കോക്കിൽ താമസിച്ചിരുന്ന ‘കേരളത്തിന്റെ ദത്തുപുത്രി’ രാധ അന്തരിച്ചു


ചെർപ്പുളശ്ശേരി (പാലക്കാട്): ബാലികയായിരിക്കെ ബാങ്കോക്കിൽ നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം താമസിച്ചിട്ടുള്ള ‘കേരളത്തിന്റെ ദത്തുപുത്രി’ കാറൽമണ്ണ പൊതുവാട്ടിൽ വീട്ടിൽ രാധ (88) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10-ന് നടക്കും.

തായ്‌ലൻഡിൽ താമസിച്ച് ഐ.എൻ.എയുടെ (INA) മുൻനിരപ്പോരാളിയായിരുന്ന കാറൽമണ്ണ സ്വദേശി ഡോ. കൃഷ്ണപ്പൊതുവാളും ഭാര്യ നാരായണിക്കുട്ടി പൊതുവാൾസ്യാരും ദത്തെടുത്തതോടെയാണ് മലയാളത്തനിമയുള്ള ‘രാധ’ എന്ന പേര് ലഭിച്ചത്. 1946-ൽ ഏഴാം വയസ്സിലാണ് രാധ കേരളത്തിലെത്തിയത്.

പരേതനായ രാജഗോപാലൻ നായരാണ് ഭർത്താവ്. മകൾ: ശ്രീലത (അധ്യാപിക, പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ, തൃക്കടീരി). മരുമകൻ: ഐ.ആർ. പ്രസാദ് (ഇൻഫർമേഷൻ ഓഫീസർ, പാലക്കാട്).



വളരെ പുതിയ വളരെ പഴയ