Zygo-Ad

അമുൽ പാലിന്റെ വില വർധിപ്പിച്ചു; ലിറ്ററിന് നാല് രൂപ വരെ കൂട്ടി


ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോൽപാദക ബ്രാൻഡായ അമുൽ പാലിന്റെ വില വർധിപ്പിച്ചു. വിവിധ ഇനം പാക്കറ്റ് പാലുകൾക്ക് ലിറ്ററിന് രണ്ട് മുതൽ നാല് രൂപ വരെയാണ് വില കൂട്ടിയത്. പുതുക്കിയ നിരക്കുകൾ നാളെ മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. അമുലിന്റെ പ്രധാന പാക്കറ്റ് പാൽ ഇനങ്ങൾക്ക് നാല് മുതൽ അഞ്ച് ശതമാനം വരെയാണ് വില വർധനവുണ്ടായിരിക്കുന്നത്.

പ്രധാന മാറ്റങ്ങൾ:

 *  താസ (ടോൺഡ് പാൽ): ലിറ്ററിന് രണ്ട് രൂപ കൂട്ടി (3.3 ശതമാനം വർധന).

 * അമുൽ ഗോൾഡ്: ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു (5.5 ശതമാനം വർധന).

പാൽ ഉൽപാദനത്തിനും സംസ്കരണത്തിനുമുള്ള ചെലവ് വർധിച്ചതാണ് വില കൂട്ടാൻ കാരണമെന്ന് കമ്പനി അറിയിച്ചു. പച്ചപ്പുല്ല്, ഉണക്കിത്തീറ്റ, കാലിത്തീറ്റയിലെ പ്രധാന ഘടകങ്ങളായ എണ്ണപ്പിണ്ണാക്ക്, ചോളം, മൊളാസസ് എന്നിവയുടെ വിലയിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. കൂടാതെ, പാൽ പാക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് ഫിലിമിന്റെയും ഇന്ധനത്തിന്റെയും ചെലവ് കൂടിയതും വില വർധനവിന് കാരണമായതായി അമുൽ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ