Zygo-Ad

12 കോടിയുടെ ഭാഗ്യശാലിയെ ഇന്ന് അറിയാം; പൂജാ ബംപർ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന്


തിരുവനന്തപുരം: ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംപർ ഭാഗ്യക്കുറി ഫലം ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ലോട്ടറി വകുപ്പിൽ നിന്ന് വിറ്റുതീർന്നിട്ടുണ്ട്. കടകളിൽ സ്റ്റോക്കുള്ള ടിക്കറ്റുകൾ ഉച്ചയ്ക്ക് രണ്ട് മണി വരെ വിൽക്കാം.

JA, JB, JC, JD, JE എന്നീ അഞ്ച് സീരീസുകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്കും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും.

അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കുമ്പോൾ സമാശ്വാസ സമ്മാനം നാല് പേർക്ക് ഒരു ലക്ഷം രൂപ വീതമാണ്. ഇതിനുപുറമെ 5000 രൂപ (8,100 പേർക്ക്), 1000 രൂപ (64,800 പേർക്ക്), 500 രൂപ (1,29,600 പേർക്ക്), 300 രൂപ (1,40,400 പേർക്ക്) എന്നിവ ഉൾപ്പെടെ ആകെ 39,11,20,000 രൂപയാണ് സമ്മാനത്തുകയായി ലഭ്യമാകുന്നത്.



വളരെ പുതിയ വളരെ പഴയ