Zygo-Ad

അമ്മ ശകാരിച്ചതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു

 


കൊല്ലം: ട്യൂഷന് പോകാത്തതിനെ ചൊല്ലി അമ്മ ശകാരിച്ചതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശിനിയായ ശ്രീമയിയാണ് മരിച്ചത്. വെണ്ടാർ വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.

ശനിയാഴ്ച ട്യൂഷന് പോകാത്തതിനെ തുടർന്ന് അമ്മ വഴക്കുപറഞ്ഞതിന് പിന്നാലെയാണ് ശ്രീമയി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

 

വളരെ പുതിയ വളരെ പഴയ