തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു മാസത്തേക്ക് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാനും ഊർജ സെക്രട്ടറിയും അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഉന്നതതല റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ ജി.എൻ.എ കരാറുമായി ബന്ധപ്പെട്ട നടപടികൾ തൽക്കാലത്തേക്ക് ഒഴിവാക്കി.
സ്വകാര്യ കമ്പനിയായ ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം വലിയ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് പ്രതിസന്ധി ഉണ്ടാകില്ലെന്ന വ്യക്തത വന്നിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
