Zygo-Ad

ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി നവംബർ 30 വരെ നീട്ടി സർക്കാർ; ഈ മാസത്തെ പെൻഷൻ തടസ്സമില്ലാതെ ലഭിക്കും


തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സർക്കാർ നവംബർ 30 വരെ നീട്ടി. നേരത്തെ ഒക്ടോബർ 30 വരെയായിരുന്നു മസ്റ്ററിങ് പൂർത്തിയാക്കാൻ സമയം അനുവദിച്ചിരുന്നത്.

സംസ്ഥാനത്ത് ഇനിയും ധാരാളം ഗുണഭോക്താക്കൾ മസ്റ്ററിങ് പൂർത്തിയാക്കാനുണ്ടെന്ന സാഹചര്യം പരിഗണിച്ചാണ് സർക്കാരിന്റെ ഈ നിർണ്ണായക തീരുമാനം. ഇതുപ്രകാരം ഈ മാസം 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് നടത്താൻ അവസരം ലഭിക്കും. തീയതി നീട്ടിയതോടെ ഇതുവരെ മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്കും ഈ മാസത്തെ പെൻഷൻ തടസ്സമില്ലാതെ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ