Zygo-Ad

ചെറിയ ഉള്ളി വില റെക്കോഡിലേക്ക്; ചില്ലറ വില കിലോയ്ക്ക് ഇരുനൂറ് രൂപ


കോയമ്പത്തൂർ: ചെറിയ ഉള്ളിക്ക് വിപണിയിൽ റെക്കോഡ് വില രേഖപ്പെടുത്തി. മൊത്തവില കിലോയ്ക്ക് നൂറ്റിയെൺപത് രൂപയായി ഉയർന്നപ്പോൾ ചില്ലറ വില്പന വില ഇരുനൂറ് രൂപയിലെത്തി. വിപണിയിലേക്കുള്ള വരവ് ഗണ്യമായി കുറഞ്ഞതോടെ ദിവസേന വില കൂടിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഒരു മാസമായി ചെറിയ ഉള്ളിയുടെ വില തുടർച്ചയായി ഉയരുകയാണ്. അടുത്തിടെയാണ് മൊത്തവില നൂറ്റിയെൺപത് രൂപയിലെത്തിയത്. ഈ സാഹചര്യം തുടർന്നാൽ മൊത്തവില കിലോയ്ക്ക് ഇരുനൂറ് രൂപയാകുമെന്ന് കോയമ്പത്തൂർ ടി കെ മാർക്കറ്റ് പച്ചക്കറി വ്യാപാരിസംഘം പ്രസിഡന്റ് എം രാജേന്ദ്രൻ വ്യക്തമാക്കി.

ഡിസംബർ പകുതിയോടെ അടുത്ത വിളവെടുപ്പ് ആരംഭിക്കുന്നത് വരെ വില കുറയാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സവാളയുടെ വിലയും ഉയർന്നിട്ടുണ്ട്. കിലോയ്ക്ക് അറുപത് രൂപയാണ് സവാളയുടെ നിലവിലെ മൊത്തവില.

 

വളരെ പുതിയ വളരെ പഴയ