Zygo-Ad

കേരളത്തിൽ നഴ്സിംഗ് സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും; നഴ്സിംഗ് സർവകലാശാല യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുമെന്നും കേരളത്തിൽ നഴ്സിംഗ് സർവകലാശാല യാഥാർത്ഥ്യമാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഘട്ടം ഘട്ടമായി പുതിയ തസ്തികകൾ സൃഷ്ടിച്ച് നഴ്സുമാരുടെ ജോലിഭാരം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് പുറത്തുള്ള നഴ്സിംഗ് വിദ്യാഭ്യാസ അവസരങ്ങളെ സംസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സർക്കാർ ആശുപത്രികളിൽ ലഭിക്കുന്ന മികച്ച പ്രായോഗിക പരിശീലനം (പ്രാക്ടീസ്) ലോകത്ത് മറ്റൊരിടത്തും ലഭിക്കില്ല. രോഗങ്ങൾ മുൻകൂട്ടി നിർണയിച്ച് പ്രതിരോധിക്കുന്ന നൂതന സാങ്കേതികവിദ്യയിലേക്കാണ് ലോകം മാറുന്നത്. ഇതുമായി ബന്ധപ്പെട്ട ചികിത്സാ രീതികൾ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



വളരെ പുതിയ വളരെ പഴയ