Zygo-Ad

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നു മുതൽ; സ്കൂൾ വാർഷിക പരീക്ഷ ഫെബ്രുവരി 26-ന് തുടങ്ങും


തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 1 മുതൽ 30 വരെയും ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് 2 മുതൽ 30 വരെയും നടത്താൻ തീരുമാനമായി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി (QIP) യോഗത്തിലാണ് പരീക്ഷാ തീയതികളും കരട് ടൈംടേബിളും സംബന്ധിച്ച് ധാരണയായത്.

എസ്.എസ്.എൽ.സി വിഭാഗത്തിൽ ഒരു പരീക്ഷ ഒഴികെയുള്ളവയും, ഹയർ സെക്കൻഡറിയിൽ (പ്ലസ് വൺ, പ്ലസ് ടു) രണ്ട് പരീക്ഷകൾ ഒഴികെയുള്ളവയും രാവിലത്തെ സെഷനുകളിലായിരിക്കും നടക്കുക.

വാർഷിക, ക്രിസ്മസ് പരീക്ഷാ തീയതികൾ:

 * സ്കൂൾ വാർഷിക പരീക്ഷകൾ: ഫെബ്രുവരി 26-ന് ആരംഭിക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇല്ലാത്ത ദിവസങ്ങളിലാണ് മറ്റ് ക്ലാസുകളിലെ പരീക്ഷകൾ ക്രമീകരിക്കുക.

 * ക്രിസ്മസ് പരീക്ഷകൾ: ഡിസംബർ 8 മുതൽ 17 വരെ നടക്കും.

 * അവധി: ഡിസംബർ 18-ന് ക്രിസ്മസ് ആഘോഷങ്ങളോടെ സ്കൂളുകൾ അടയ്ക്കും. അവധിക്കുശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറക്കും.



വളരെ പുതിയ വളരെ പഴയ