Zygo-Ad

5.18 രൂപയ്ക്ക് വൈദ്യുതി ലഭിക്കുമ്പോൾ ഉയർന്ന തുകയ്ക്ക് വാങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ


തിരുവനന്തപുരം: ഏറ്റവും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്ന ഉറവിടങ്ങളിൽ നിന്ന് മാത്രമേ സംസ്ഥാനം വൈദ്യുതി വാങ്ങുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ജി.എൻ.എയുമായുള്ള (GNA) കരാറിൽ നിന്ന് വൈദ്യുതി ബോർഡ് പിന്മാറി എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, അവരുമായി യാതൊരുവിധ കരാറിലും ഏർപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

5.18 രൂപയ്ക്ക് വൈദ്യുതി ലഭ്യമാകുമ്പോൾ യൂണിറ്റിന് 8.63 രൂപ നിരക്കിൽ വാങ്ങേണ്ടതില്ലെന്നാണ് സർക്കാറിന്റെ നിലപാട്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെയാണ് ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


വളരെ പുതിയ വളരെ പഴയ