കണ്ണൂർ: സംസ്ഥാനത്തെ സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ ആരംഭിക്കും. എൽ.പി ക്ലാസുകൾക്കുള്ള പരീക്ഷകൾ ഡിസംബർ 11 മുതൽ 17 വരെയായിരിക്കും നടക്കുക.
ഡിസംബർ 18-നാണ് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. അന്നുമുതൽ ക്രിസ്മസ് അവധി ആരംഭിക്കും. അവധിക്കുശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം പുനരാരംഭിക്കും.
