Zygo-Ad

കെ സുധാകരൻ എംപിയുടെ ചികിത്സയിൽ ദുരൂഹതയെന്ന് കുടുംബം; അമിത് ഷാ ആശുപത്രിയിലേക്ക് വിളിച്ചെന്ന് ആരോപണം


ദുബൈയിൽ ചികിത്സയിൽ കഴിയുന്ന കെ സുധാകരൻ എംപിയുടെ ആരോഗ്യസ്ഥിതിയിലും ചികിത്സയിലും ദുരൂഹതയും സംശയവും പ്രകടിപ്പിച്ച് കുടുംബം രംഗത്ത്. പിതാവിനെ കാണാൻ തനിക്ക് അനുമതി ലഭിക്കുന്നില്ലെന്നും അദ്ദേഹം മറ്റാരുടെയോ സ്വാധീനത്തിലോ നിയന്ത്രണത്തിലോ ആണെന്നുമാണ് മകൻ സംജോഗിന്റെ ആരോപണം.

വിഷയത്തിൽ അമിത് ഷാ ആശുപത്രിയിലേക്ക് വിളിച്ചു ബന്ധപ്പെട്ടിട്ടുണ്ടെന്നും സംജോഗ് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് അവസാനമായി പിതാവിനെ കാണാനായത്. വാർഡിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ പിന്നീട് ഐസിയുവിലേക്ക് മാറ്റിയെന്നും കുടുംബം ആരോപിച്ചു. ഡൽഹിയിലേക്കുള്ള കെ സുധാകരന്റെ യാത്ര തടയാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ