Zygo-Ad

പ്രതിസന്ധി രൂക്ഷം; വടക്കേ മലബാറിൽ വ്യാപകമായി വൈദ്യുതി മുടങ്ങി

 


കോഴിക്കോട്: വടക്കേ മലബാറിൽ ശനിയാഴ്ച വ്യാപകമായി വൈദ്യുതി മുടങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. വടകരയിൽ വൈദ്യുതി ലൈനിലുണ്ടായ തകരാറാണ് വിതരണം തടസ്സപ്പെടാൻ കാരണമെന്ന് കെഎസ്ഇബി വിശദീകരിച്ചു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും സമീപത്തുള്ള മറ്റ് വടക്കൻ ജില്ലകളിലും ഇന്നലെ വൈകുന്നേരം മുതൽ രാത്രി വൈകിയും വൈദ്യുതി നിയന്ത്രണം തുടർന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഏർപ്പെടുത്തിയ ഈ നിയന്ത്രണം സാധാരണക്കാരെയും വ്യാപാരികളെയും ഒരുപോലെ വലച്ചു.

സംസ്ഥാനത്താകെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പങ്കെടുത്ത പരിപാടിക്കിടയിലും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത ചടങ്ങിലും വൈദ്യുതി മുടങ്ങിയത് വലിയ ചർച്ചയായിരുന്നു. അമിതവിലയ്ക്കും റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെയും വിഇഎച്ചുമായി കരാറുണ്ടാക്കിയതിലെ ദുരൂഹതകൾ തുടരുന്നതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.



വളരെ പുതിയ വളരെ പഴയ