താമരശ്ശേരി (കോഴിക്കോട്): കോഴിക്കോട് താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിനുള്ളിൽ വെച്ച് ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നിർത്തിയിട്ടിരുന്ന ബസ്സിനുള്ളിൽ വെച്ചാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്.
അറസ്റ്റിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
