ചികിത്സയിലായിരുന്ന കെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. യുഎഇ സമയം രാത്രി 9.30-നുള്ള എമിറേറ്റ്സ് വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും. സ്വന്തം നിലയ്ക്ക് ഡിസ്ചാർജ് വാങ്ങിയാണ് കെ സുധാകരൻ ആശുപത്രി വിട്ടത്.
അതേസമയം, കെ സുധാകരൻ നാളെ പാർലമെന്റിൽ എത്താതിരിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ദുബൈ ആശുപത്രിയിൽ അദ്ദേഹത്തെ ചികിത്സയിൽ തുടരാൻ പ്രേരിപ്പിച്ചതിന് പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടതായി മകൻ സംജോഗ് സുധാകരൻ ആരോപിച്ചു. കുടുംബത്തെ മുൻകൂട്ടി അറിയിക്കാതെയാണ് അച്ഛനെ ഐസിയുവിലേക്ക് മാറ്റിയതെന്നും സംജോഗ് വ്യക്തമാക്കി.
