Zygo-Ad

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു


കൊച്ചി: പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച രാത്രിയോടെയാണ് ഷൂട്ടിംഗ് സെറ്റിൽ വെച്ച് അദ്ദേഹത്തിന് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. മൃതദേഹം നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർന്ന് കാക്കനാട്ടുള്ള വസതിയിൽ പൊതുദർശനത്തിന് വെക്കും.

വിപിൻ മോഹന്റെ ശിഷ്യനായാണ് ഷാജി കുമാർ ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. 2001-ൽ അനിൽ ബാബു സംവിധാനം ചെയ്ത 'ഉത്തമൻ' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായത്. 'പുലിമുരുകൻ', 'തുടരും' തുടങ്ങി അമ്പതോളം ശ്രദ്ധേയമായ സിനിമകൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ ചിത്രീകരിക്കുന്നതിൽ പ്രത്യേക മികവ് പുലർത്തിയ അദ്ദേഹത്തിന്റെ 'പുലിമുരുകൻ' സിനിമയിലെ ഛായാഗ്രഹണം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 'അതിമനോഹരം', 'ഒറ്റക്കൊമ്പൻ' എന്നിവയാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ.



വളരെ പുതിയ വളരെ പഴയ