Zygo-Ad

കുഴൽക്കിണർ നിർമ്മാണം: രജിസ്‌ട്രേഷൻ ഇല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയെന്ന് ഭൂജല വകുപ്പ്


കണ്ണൂർ: ജില്ലയിൽ കുഴൽക്കിണർ നിർമ്മാണത്തിൽ ഏർപ്പെടുന്ന മുഴുവൻ റിഗ്ഗുകളും ഏജൻസികളും ഭൂജല വകുപ്പിന് കീഴിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. നിലവിലുള്ള രജിസ്‌ട്രേഷൻ വർഷാവർഷം കൃത്യമായി പുതുക്കേണ്ടതുണ്ട്.

രജിസ്‌ട്രേഷൻ ഇല്ലാതെ കുഴൽക്കിണർ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഏജൻസികൾക്കെതിരെ ഭൂജല അതോറിറ്റി കർശന നടപടി സ്വീകരിക്കും. കുറ്റക്കാരായ റിഗ്ഗുകളിൽ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇതിനുപുറമെ, ടാങ്കർ ലോറികൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഭൂജല സ്രോതസ്സിന്റെ ഉടമ സംസ്ഥാന ഭൂജല അതോറിറ്റിയുടെ നിരാക്ഷേപപത്രം (NOC) നിർബന്ധമായും വാങ്ങിയിരിക്കണം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഭൂജല വകുപ്പ് ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ