Zygo-Ad

പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം; സൈബർ സുരക്ഷാ മുന്നറിയിപ്പ്


തിരുവനന്തപുരം: സൗജന്യ പബ്ലിക് വൈഫൈകളും അപരിചിതമായ നെറ്റ്‌വർക്കുകളും ഉപയോഗിക്കുന്നത് സൈബർ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകാമെന്ന് മുന്നറിയിപ്പ്. സുരക്ഷിതമല്ലാത്ത വൈഫൈ കണക്ഷനുകളിലൂടെ സ്വകാര്യ ഫോട്ടോകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ, ബാങ്കിംഗ് വിവരങ്ങൾ, ലോഗിൻ പാസ്‌വേഡുകൾ തുടങ്ങിയ നിർണ്ണായക വിവരങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോഴും മറ്റും ഫോണിലെ 'Auto-Connect Wi-Fi' സംവിധാനം ഓഫ് ചെയ്തു വെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാസ്‌വേഡ് ഇല്ലാത്തതും വിശ്വാസയോഗ്യമല്ലാത്തതുമായ നെറ്റ്‌വർക്കുകളിൽ കണക്ട് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. സൗജന്യ ഇന്റർനെറ്റിനേക്കാൾ വ്യക്തിവിവരങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും സൈബർ തട്ടിപ്പുകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

 

വളരെ പുതിയ വളരെ പഴയ