കണ്ണൂർ: സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന യൂത്ത് ലീഗ് പ്രവർത്തകൻ അറക്കൽ ആദികടലായിയിലെ എ. റൗഫിനെ (26) കുത്തിക്കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജ് റൂബി കെ. ജോസ് ആണ് വിധി പ്രഖ്യാപിച്ചത്.
2019 ജൂലൈ 29-ന് രാത്രി ഒൻപത് മണിയോടെ ആദികടലായി കട്ടപ്പാറ എന്ന സ്ഥലത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. റൗഫും സുഹൃത്തും ബൈക്കിൽ വരികയായിരുന്ന സമയത്താണ് അക്രമിസംഘം തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയത്.
കുറ്റവിമുക്തരാക്കപ്പെട്ട പ്രതികൾ:
* വി. ഹസ്രത്ത് നിസാമുദ്ദീൻ (32) - സഫിയത്ത് മൻസിൽ, തയ്യിൽ കുറുവ
* അമീസ് (29) - ഓലാക്കര, കണ്ണൂർ സിറ്റി
* മുഹമ്മദ് ഫൈസൽ (26) - ബൈത്തുറഹ്മ, ചിറ്റാലിക്കൽ
* കെ. ജസീർ (26) - റഷ മഹൽ, ചൊവ്വ സ്പിന്നിങ് മില്ലിന് സമീപം
* പി.പി. മുസഫീർ (44) - പുതിയപുരയിൽ, താഴെചൊവ്വ
* ജംഷീർ (38) - സഫിയത്ത് മൻസിൽ, തയ്യിൽ
* മുഹമ്മദ് സഫ്രാസ് (32) - ഷബ്നാസ്, താവക്കര
* മുഹമ്മദ് ആസിഫ് (34) - രജന്ത് ക്വാർട്ടേഴ്സ്, കടലായി കുറുവ
