Zygo-Ad

ഇന്ന് ഗുരുവായൂർ ഏകാദശി; നടയടയ്ക്കാത്ത രാവിൽ ദർശനപുണ്യം തേടി പതിനായിരങ്ങൾ

 


ഗുരുവായൂർ (തൃശ്ശൂർ): വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന് (ശനിയാഴ്ച) ഭക്തിനിർഭരമായി ആഘോഷിക്കുന്നു. നടയടയ്ക്കാത്ത രാവിൽ ക്ഷേത്ര നടപ്പന്തലിൽ നിറഞ്ഞ പതിനായിരക്കണക്കിന് ഭക്തരാണ് ഏകാദശി ദർശനത്തിനായി എത്തിയിരിക്കുന്നത്.

ദശമി ദിവസമായ ഇന്നലെ (വെള്ളിയാഴ്ച) പുലർച്ചെ മൂന്നിന് നിർമ്മാല്യത്തിനായി തുറന്ന ക്ഷേത്രനട രാത്രി മുഴുവൻ തുറന്നിരുന്നു. ഇന്നുരാത്രിയും ക്ഷേത്രനട അടയ്ക്കില്ല. ദ്വാദശി ദിവസമായ നാളെ (ഞായറാഴ്ച) രാവിലെ എട്ടിന് നട അടച്ചാൽ വൈകിട്ട് 4.30-ന് മാത്രമേ പിന്നീട് തുറക്കുകയുള്ളൂ.

ദർശന ക്രമീകരണങ്ങൾ:

 * ഭക്തജനത്തിരക്ക് പരിഗണിച്ച് ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ സ്പെഷ്യൽ ദർശനങ്ങൾ ഉണ്ടായിരിക്കില്ല.

 * സാധാരണ വരി നിൽക്കുന്ന ഭക്തർക്കായിരിക്കും ദർശനത്തിന് പൂർണ്ണ മുൻഗണന നൽകുക.

ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്:

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട പി.എ. അഭിലാഷ്, പി. ശിവദാസൻ, സി.വി. ബാലചന്ദ്രൻ എന്നീ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11 മണിക്ക് നടക്കും. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. കുറൂരമ്മ ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ-ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ ഡോ. എം.ജി. രാജമാണിക്യം ഐ.എ.എസ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.



വളരെ പുതിയ വളരെ പഴയ