തേനി: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ് ജയിലിൽ നിന്ന് 17 വിചാരണ തടവുകാർ ചാടിപ്പോയി. ജയിൽ ജീവനക്കാരെ ആക്രമിച്ച ശേഷമാണ് പ്രതികൾ കൂട്ടത്തോടെ രക്ഷപ്പെട്ടത്. സംഭവത്തിൽ നാലുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
തടവുകാരിലൊരാൾക്ക് സുഖമില്ലെന്ന് പറഞ്ഞ് കബളിപ്പിച്ച് സെല്ലിനുള്ളിൽ പ്രവേശിച്ച ജയിൽ ജീവനക്കാരെ പ്രതികൾ ആക്രമിച്ച് കീഴടക്കുകയായിരുന്നു. ആക്രമണത്തിൽ ഗ്രേഡ്-2 പൊലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ഇടുക്കി ഉൾപ്പെടെയുള്ള അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
