തിരുവനന്തപുരം: സർക്കാരിന്റെ പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം കടുത്ത നഷ്ടത്തിലായതിൽ പ്രതിഷേധിച്ച് സർക്കാരിൽ സമ്മർദ്ദം ശക്തമാക്കാൻ സ്വകാര്യ ബസുടമകൾ. ചൊവ്വാഴ്ച മുതൽ ഇവർ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.
വിഷയത്തിൽ മുഖ്യമന്ത്രിയെ അടക്കം നേരിട്ടുകണ്ട് പരാതി ബോധിപ്പിച്ചിട്ടും അനുകൂല നിലപാടുണ്ടായില്ലെന്ന് ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് സംരക്ഷണത്തിനായി ശക്തമായ സമരമാർഗ്ഗങ്ങളിലേക്ക് കടക്കാൻ ബസുടമകൾ തീരുമാനിച്ചത്.
