തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.
നിലവിൽ ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി അവധിയും 21 ബുധനാഴ്ച വിജയദശമി അവധിയുമാണ്. 18 ഞായറാഴ്ച പൊതു അവധിയും വരുന്നു. തിങ്കളാഴ്ച നവരാത്രി അവധി കൂടി ലഭിക്കുന്നതോടെ തുടർച്ചയായി നാലുദിവസമാണ് വിദ്യാലയങ്ങൾക്കടക്കം അവധി ലഭിക്കുക.
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള അവധി ഔദ്യോഗിക ഉത്തരവിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക. കേരള സർക്കാരിൻ്റെ ഔദ്യോഗിക കലണ്ടർ പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളിൽ അവധിയുണ്ട്.
