Zygo-Ad

ലഗേജിൽ നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന് ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായ മലയാളി നഴ്സ് സൗദി പൊലീസിന്റെ കസ്റ്റഡിയിൽ

 


ലഗേജിൽ നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന് ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായ മലയാളി നഴ്സ് സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

 വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനിയായ ഫിലോമിനയാണ് (32) ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ് ഫിലോമിന. വാർഷികാവധിക്കുശേഷം ഈ മാസം പത്തിന് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ ജിദ്ദയിലേക്ക് തിരിച്ചുപോയത്. ജിദ്ദ വിമാനത്താവളത്തിലിറങ്ങി കണക്ഷൻ ഫ്ലൈറ്റ് വഴി റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ ജിദ്ദയിൽ എത്തിയ ഉടൻ രാത്രി എട്ടരയോടെ ഫിലോമിന പിതാവിനും ഭർത്താവിനും ശബ്ദസന്ദേശം അയക്കുകയായിരുന്നു.

വിമാനത്താവള ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ കൈമാറാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതിനുശേഷം ഇവരുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കുടുംബം കടുത്ത ആശങ്കയിലായി. തുടർന്ന് ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് ഫിലോമിന പൊലീസ് കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്. രാജ്യത്ത് നിരോധനമുള്ള മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്.

 

വളരെ പുതിയ വളരെ പഴയ