Zygo-Ad

സാധാരണക്കാർക്ക് തിരിച്ചടിയാകുന്നു :സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു



സംസ്ഥാനത്ത് അരിയും പലവ്യഞ്ജനങ്ങളും അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകുന്നു. മൊത്ത വിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ 14 രൂപയാണ് വർധിച്ചത്. ഓണക്കാലത്ത് 58 രൂപയായിരുന്ന ഒരു കിലോ പൊന്നി അരിയുടെ വില ഇപ്പോൾ 73 രൂപയിലെത്തി നിൽക്കുന്നു. കൂടാതെ, കുറുവ അരിയുടെ വിവിധ ഇനങ്ങൾക്ക് ഓണത്തിന് ശേഷം മൂന്ന് രൂപയും വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മുതൽ വൻതോതിൽ ഉയരുന്ന ബിരിയാണിക്കുള്ള കൈമ അരിയുടെ വില ഇടക്കാലത്ത് ചെറിയ രീതിയിൽ കുറഞ്ഞെങ്കിലും വീണ്ടും 180 രൂപയിലേക്ക് ഉയരുകയാണ്. കോല അരിയുടെ വിലയും ഇതിനോടൊപ്പം വർധിച്ചിട്ടുണ്ട്.
പലവ്യഞ്ജന വിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. മൊത്തവിപണിയിൽ തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ കിലോയ്ക്ക് 20 രൂപയാണ് കൂടിയത്. കടലയ്ക്ക് പത്ത് രൂപയും, ഉഴുന്നിന് എട്ട് രൂപയും, വൻപയറിന് 14 രൂപയും വർധനവുണ്ടായിട്ടുണ്ട്. ചെറുപയറിനും വില കൂടിയിട്ടുണ്ട്. വരുന്ന മാസങ്ങളിലും നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞേക്കില്ല എന്നാണ് ഇതര സംസ്ഥാനങ്ങളിലെ വിപണികൾ നൽകുന്ന സൂചന.
വളരെ പുതിയ വളരെ പഴയ