Zygo-Ad

അഭിജീത് ദീപ്കേ കസ്റ്റഡിയിൽ; വിമാനത്തിനുള്ളിൽ നിന്നും കസ്റ്റഡിയിലെടുത്തു


ന്യൂഡൽഹി: സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കേയെ ദൽഹി പോലീസ് വിമാനത്തിനുള്ളിൽ വെച്ച് കസ്റ്റഡിയിലെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സി.ജെ.പി. നടത്തുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ദീപ്കേയെ പോലീസ് വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

അദ്ദേഹത്തോടൊപ്പം ഒപ്പമുണ്ടായിരുന്ന സി.ജെ.പി. വക്താവ് സൗരവ് ദാസ്, ആഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ പോലും അനുവദിക്കാതെ പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ പോലും സാധിച്ചില്ലെന്ന് അഭിജീത് ദീപ്കേ മാധ്യമങ്ങളോട് പ്രതികരിച്ചു. തലസ്ഥാനത്ത് സി.ജെ.പി. നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് വ്യാപകമായ അറസ്റ്റുകളാണ് പോലീസ് നടത്തിവരുന്നത്.



വളരെ പുതിയ വളരെ പഴയ