Zygo-Ad

ആർ. ശ്രീലേഖ രാജി പിൻവലിച്ചു; ബി. ജെ. പി. നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് തീരുമാനം


തിരുവനന്തപുരം: ബി. ജെ. പി. സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി പിൻവലിച്ചു. പാർട്ടി നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ ചർച്ചകളെ തുടർന്നാണ് രാജി പിൻവലിക്കാനുള്ള തീരുമാനം. നിലവിലുള്ള പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് ബി. ജെ. പി. നേതൃത്വം ഉറപ്പുനൽകിയതായാണ് വിവരം.

വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുകയാണെന്ന് വ്യക്തമാക്കി സെപ്റ്റംബർ 30-ന് ആർ. ശ്രീലേഖ മേയർ വി. വി. രാജേഷിന് കത്ത് നൽകിയിരുന്നു. തുടർന്ന് ഇക്കര്യങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചതിനെ തുടർന്നാണ് രാജിവാർത്ത പുറത്തുവന്നത്. എന്നാൽ നിലവിൽ തീരുമാനം മാറ്റിയതോടെ വാട്സ്ആപ്പിൽ പങ്കുവെച്ച രാജി സന്ദേശം അവർ പിൻവലിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ