തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ നിയമ പരീക്ഷകൾ മലയാളത്തിലും എഴുതാൻ അവസരം. ഇത് സംബന്ധിച്ച് കേരള സർവകലാശാല അക്കാദമിക് കൗൺസിൽ തത്ത്വത്തിൽ അംഗീകാരം നൽകി.
നിയമ വിദ്യാർത്ഥികൾക്ക് പഠനവും പരീക്ഷ എഴുതലും കൂടുതൽ എളുപ്പമാക്കുന്നതിനും മാതൃഭാഷയുടെ ഉപയോഗം ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുതിയ തീരുമാനം. സർവകലാശാലയുടെ ഈ തീരുമാനം വരും ബാച്ചുകൾക്ക് വലിയ രീതിയിൽ പ്രയോജനപ്പെടും.
ഇതുസംബന്ധിച്ച തുടർ നടപടികളും മറ്റ് സാങ്കേതിക ക്രമീകരണങ്ങളും സർവകലാശാല ഉടൻ പൂർത്തിയാക്കും.
