Zygo-Ad

ഞാനും ഒരു അമ്മയാണ്, പരിഗണിക്കണം; സ്വകാര്യത നൽകണമെന്ന് പ്രതി സുഹൈലിന്റെ മാതാവ്


കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മൂന്ന് ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതി സുഹൈൽ സജീവിന്റെ മാതാവ് നൂഹ സജീവ്. മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാൻ പോലും കഴിയാത്തതാണെന്ന് അവർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും തന്റെ നാലംഗ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. അപകടവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കട്ടെയെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോയി സത്യം പുറത്തുവരട്ടെയെന്നും നൂഹ വ്യക്തമാക്കി.

താനും നിങ്ങളെപ്പോലെ ഒരു സാധാരണ മനുഷ്യനും അമ്മയുമാണെന്ന് പറഞ്ഞ അവർ, തങ്ങൾ ഉള്ളിടത്തോളം കാലം മരിച്ച കുട്ടികളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേർത്തു.

 

വളരെ പുതിയ വളരെ പഴയ