Zygo-Ad

തിരുവനന്തപുരത്തെ പോലീസ് നടപടിയിൽ പ്രതിഷേധം: ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ.


തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പോലീസ് പ്രവേശിച്ച് വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് (ഒക്ടോബർ 1) സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാൻ എസ്. എഫ്. ഐ. ആഹ്വാനം ചെയ്തു.

പോലീസിന്റെയും യൂത്ത് കോൺഗ്രസ് - കെ. എസ്. യു. പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവിമാരുടെ ഓഫീസുകളിലേക്കും എസ്. എഫ്. ഐ. മാർച്ച് നടത്തും. കൂടാതെ, പോലീസ് അതിക്രമത്തിനെതിരെ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വമ്പിച്ച പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ