Zygo-Ad

ഗാന്ധിജയന്തി: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ


പ്രതിവാര അവധിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഉണ്ടാകുന്ന കനത്ത തിരക്ക് പരിഹരിക്കാൻ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകൾ റെയിൽവേ അനുവദിച്ചു. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് ഈ സർവീസുകൾ ലഭ്യമാക്കിയിട്ടുള്ളത്. ദീർഘദൂര യാത്രക്കാരുടെ യാത്രാദുരിതത്തിന് ഇത് വലിയ ആശ്വാസമാകും.

എസ്എംവിബി - തിരുവനന്തപുരം എക്സ്പ്രസ് (06585) വ്യാഴാഴ്ച വൈകീട്ട് 4.50-നും എസ്എംവിബി - കണ്ണൂർ സ്പെഷ്യൽ (06595) രാത്രി 9.45-നും ബെംഗളൂരുവിൽ നിന്ന് പുറപ്പെടും. പാലക്കാട്, കോട്ടയം വഴിയാണ് തിരുവനന്തപുരം ട്രെയിൻ സർവീസ് നടത്തുക. മടക്കയാത്രയിൽ കണ്ണൂർ - ബെംഗളൂരു സ്പെഷ്യൽ വെള്ളിയാഴ്ച വൈകീട്ട് 4.10-നും തിരുവനന്തപുരം - ബെംഗളൂരു ട്രെയിൻ ശനിയാഴ്ച ഉച്ചയ്ക്ക് 12.40-നും പുറപ്പെടും.

 

വളരെ പുതിയ വളരെ പഴയ