ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ. പി. ജി. സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. വിവിധ നഗരങ്ങളിൽ സിലിണ്ടറിന് 71 രൂപ വരെയാണ് വർധനവ് ഉണ്ടായിരിക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
വിലവർധനവോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 62.50 രൂപ വർധിച്ച് 2810 രൂപയായി ഉയർന്നു. 2745 രൂപയായിരുന്നു മുൻപത്തെ വില. മുംബൈയിൽ 2764 രൂപയും ചെന്നൈയിൽ 2983 രൂപയും പാറ്റ്‌നയിൽ 3100 രൂപയുമാണ് പുതിയ നിരക്ക്.
ഉത്സവ സീസൺ അടുത്തിരിക്കെ വാണിജ്യ സിലിണ്ടറുകൾക്കുണ്ടായ ഈ വിലക്കയറ്റം ഹോട്ടൽ, റെസ്റ്റോറന്റ്, കാറ്ററിംഗ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കനത്ത തിരിച്ചടിയാകും.
