Zygo-Ad

ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ സജീവമാക്കാൻ നടപടിയെടുക്കും: മന്ത്രി അനൂപ് ജേക്കബ്


തിരുവനന്തപുരം: ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്തവരുടെ റേഷൻ കാർഡുകൾ സജീവമാക്കി നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷൻ കാർഡ് എന്നത് ഒരു അടിസ്ഥാന രേഖയാണെന്നും അത് ആർക്കും നിഷേധിക്കരുതെന്നാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.

കാർഡുകൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ റേഷൻ വാങ്ങാത്തവരുടെ വിവരങ്ങൾ റേഷൻ കടകൾ വഴി ശേഖരിച്ചു വരികയാണ്. പ്രവാസം, മരണം, വരുമാന വർദ്ധനവ് തുടങ്ങി വിവിധ കാരണങ്ങളാലാണ് പലരും റേഷൻ വാങ്ങാത്തത്. ഇത്തരം കാർഡുകൾ ഒഴിവാകുന്ന മുറയ്ക്ക് അർഹതപ്പെട്ട മുൻഗണനേതര കുടുംബങ്ങളെ മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്, മഞ്ഞ കാർഡുകൾ) മാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് നിലവിൽ അഞ്ചുലക്ഷത്തോളം നീല, വെള്ള കാർഡുകളാണ് മരവിപ്പിക്കൽ ഭീഷണി നേരിടുന്നത്. എന്നാൽ ഇ. കെ. വൈ. സി. (e-KYC) ഫോം പൂരിപ്പിച്ചു നൽകുന്നതോടെ കാർഡുകൾ വീണ്ടും ആക്ടീവാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ സ്മാർട്ട് പി. ഡി. എസ്. പദ്ധതിയോട് സംസ്ഥാനത്തിന് എതിർപ്പില്ലെന്നും 2024-ൽ ഇതിൽ ഒപ്പുവെച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ